|    Oct 19 Thu, 2017 2:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹത്തിന് പണം പിന്‍വലിക്കാന്‍ കടുത്ത ഉപാധികള്‍

Published : 22nd November 2016 | Posted By: SMR

marriage

മുംബൈ: വിവാഹങ്ങള്‍ക്ക് രണ്ടരലക്ഷം വരെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് കടുത്ത ഉപാധികള്‍ പ്രഖ്യാപിച്ചു. നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന്റെ ക്രെഡിറ്റ് ബാലന്‍സില്‍ നിന്ന് മാത്രമേ പണം പിന്‍വലിക്കാനാവൂ. അപേക്ഷയില്‍ വധൂവരന്‍മാരുടെ പേര്, തിരിച്ചറിയല്‍ രേഖ, വിലാസം, വിവാഹ തിയ്യതി എന്നിവ രേഖപ്പെടുത്തണം. 2016 ഡിസംബര്‍ 30നോ അതിനു മുമ്പോ നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ പണം പിന്‍വലിക്കാനാവൂ. വിവാഹിതരാവുന്നവര്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ പണം പിന്‍വലിക്കാം.
അപേക്ഷയില്‍ വിവാഹത്തിന്റെ ക്ഷണക്കത്ത്, കല്യാണഹാള്‍ ബുക്ക് ചെയ്തതിന്റെ രശീതി തുടങ്ങിയ തെളിവുകള്‍ ഹാജരാക്കണം. അപേക്ഷകന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ ബാങ്കുകള്‍ ഭദ്രമായി സൂക്ഷിക്കണമെന്നും റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക