|    Nov 21 Tue, 2017 4:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹത്തിനു പണം പിന്‍വലിക്കല്‍ ഇടപാടുകാര്‍ക്ക് കീറാമുട്ടി

Published : 25th November 2016 | Posted By: SMR

കേന്ദ്രപാറ (ഒഡീഷ): വിവാഹാവശ്യത്തിന് തുക പിന്‍വലിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ കടുത്ത നിബന്ധനകള്‍ ബാങ്ക് അധികൃതര്‍ക്കും ഇടപാടുകള്‍ക്കും കീറാമുട്ടിയാവുന്നു.
വിവാഹത്തിനു വേണ്ടി രണ്ടരലക്ഷം രൂപ പിന്‍വലിക്കാമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ബാങ്കുകളില്‍ സര്‍ക്കുലര്‍ എത്തിയിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു. വിവാഹത്തിന് തുക പിന്‍വലിക്കാന്‍ നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറില്‍ പറയുന്നത്.
വിവാഹക്ഷണക്കത്തടക്കമുള്ള തെളിവുകളും വിവാഹ ഹാളിനും ഭക്ഷണ വിതരണത്തിനും അഡ്വാന്‍സ് നല്‍കിയതിന്റെ രശീതും ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.
സര്‍ക്കുലര്‍ ഇളവ് പ്രഖ്യാപിച്ച ഉടനെ ബാങ്കിലെത്തിയ പലരും നിരാശയോടെയാണു മടങ്ങിയത്.
നോട്ട് പ്രതിസന്ധി തീരാതെ ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്നാണു കേന്ദ്രപാറ ഓറിയന്റല്‍ കൊമേഴ്‌സ് ബാങ്ക് മാനേജര്‍ പാര്‍ഥ മജുംദാര്‍ പറയുന്നത്. ഒരു ദിവസം ബാങ്കിന് ലഭിക്കുന്ന 10 ലക്ഷം രൂപ മൂന്നുമണിക്കൂറിനുള്ളില്‍ തീര്‍ന്നുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക