|    Apr 27 Fri, 2018 6:45 am
FLASH NEWS
Home   >  Kerala   >  

വിവാഹത്തലേന്ന് പിതാവ് മകളെ കുത്തികൊന്നു

Published : 22nd March 2018 | Posted By: mi.ptk

മലപ്പുറം: മലപ്പുറത്ത് വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊലപ്പെടുത്തി.  മലപ്പുറം അരീക്കോട് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര രാജന്‍(21)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ യുവാവുമായി ആതിരയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പിതാവിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നില്ല വിവാഹം തീരുമാനിച്ചത്. ഇതേചൊല്ലി പിതാവും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ പിതാവ് കത്തിയെടുത്ത് മകളെ കുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം മുക്കം കെഎംസിടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss