|    Apr 25 Tue, 2017 2:07 pm
FLASH NEWS

വിവാഹത്തട്ടിപ്പു നടത്തി ‘സ്വര്‍ണവും പണവുമായി മുങ്ങിയതായി പരാതി

Published : 22nd October 2016 | Posted By: SMR

മലപ്പുറം: വിവാഹ തട്ടിപ്പു നടത്തി സ്വര്‍ണവും പണവുമായി മുങ്ങിയതായി പരാതി. നിലമ്പൂര്‍ ചുങ്കത്തറ പാതിരിപ്പാടം മാട്ടുമ്മല്‍ സലീനയാണ് പരാതിക്കാരി.  നിലമ്പൂര്‍ എംഎല്‍എയുടെ ഇടപെടല്‍മൂലം പോത്തുകല്‍ എസ്‌ഐ വിവാഹതട്ടിപ്പുകാരനെതിരേ കേസെടുക്കാതെ സംരക്ഷിക്കുകയാണെന്നും ഇവര്‍ പരാതിപ്പെട്ടു. സലീനയെ കൊല്ലം കല്ലാതായം കിളികൊല്ലൂര്‍ സ്വദേശി ഭഗവതിക്കുഴിയില്‍ പുത്തന്‍വീട് സിയാദ് വിവാഹം കഴിച്ചിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോറി വാങ്ങണമെന്നു പറഞ്ഞ് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വീടും സ്ഥലവും നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ പണയപ്പെടുത്തി നാല് ലക്ഷവുമായി മുങ്ങുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിന് നേരില്‍കണ്ട് പരാതിയും നല്‍കി. എന്നാല്‍, പോത്തുക്കല്‍ പോലിസ് പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും പോത്തുകല്‍ പഞ്ചായത്ത് അംഗം ആക്കപ്പറമ്പന്‍ സാദിഖലി, കോടാലിപ്പൊയിലിലെ പഞ്ചായത്ത് അംഗം ആനപ്പട്ടത്ത് അസീസ് എന്നിവര്‍ പ്രതിക്ക് രക്ഷപ്പെടാന്‍ ഒത്താശചെയ്തതായും അവര്‍ ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day