|    Nov 17 Sat, 2018 2:20 am
FLASH NEWS

വിവാഹം: പെണ്‍കുട്ടികളും കുടുംബവും ജാഗ്രതയോടെ തീരുമാനമെടുക്കണെമന്ന്

Published : 16th March 2018 | Posted By: kasim kzm

പാലക്കാട്: ജില്ലാ പഞ്ചായ ത്ത് സമ്മേളന ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തി ല്‍ 71 പരാതികള്‍ പരിഗണിച്ചു. 28 പരാതികള്‍ പൂര്‍ത്തിയാക്കി. 15 എണ്ണം പോലിസ് റിപോര്‍ട്ടിനും  അഞ്ചെണ്ണം സൗജന്യ നിയമ സഹായ അതോറിറ്റിക്കും കൈമാറി.
23 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. വിവാഹകാര്യങ്ങളില്‍ പെണ്‍കുട്ടികളും കുടുംബവും ജാഗ്രതയോടെ തീരുമാനമെടുക്കണമെന്ന് വനിത കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. ഒന്നിലേറെ തവണ വിവാഹിതനാകുന്ന പുരുഷന്മാരുടെ വലയില്‍ സ്ത്രീകള്‍ അകപ്പെടുന്ന അവസ്ഥകള്‍ കൂടി വരുന്നുണ്ട്. സാമ്പത്തിക പരാധീനതയെ തുടര്‍ന്നും അത്തരം ബന്ധങ്ങളില്‍ അകപ്പെടുന്നുവരുണ്ട്. ജില്ലയില്‍ അത്തരത്തില്‍ മൂന്നോളം കേസുകള്‍ കൈകാര്യം ചെയ്‌തെന്ന് അധ്യക്ഷ അറിയിച്ചു.
മാറുന്ന സത്രീ മനോഭാവത്തെ ഉള്‍ക്കൊള്ളാന്‍ പുരുഷ സമൂഹത്തിന് കഴിയണം. യുവാക്കള്‍ ഇപ്പോഴും സ്ത്രീയെ പഴയ സാമ്പ്രദായിക രീതിയിലാണ് നോക്കി കാണുന്നത്. ജില്ലയിലെ രണ്ട് യുവ ഡോക്ടര്‍മാര്‍ക്കിടയിലെ പ്രശ്—ന പരിഹാരത്തിനിടയിലാണ് ഈ വസ്തുത ശ്രദ്ധയില്‍ പെട്ടതെന്ന് അവര്‍ അറിയിച്ചു. 498 എ വകുപ്പ് പ്രകാരമുളള പരാതികളില്‍ ജില്ലാതല കുടുംബക്ഷേമ സമിതിയുടെ അന്വേഷണത്തിന്  ശേഷം നടപടിയെടുക്കണമെന്ന ഉത്തരവ് സ്ത്രീകള്‍ക്ക് തിരിച്ചടിയാകുന്നതായി അധ്യക്ഷ ചൂണ്ടിക്കാട്ടി.
ഗാര്‍ഹിക പീ—ഡന നിരോധന നിയമപ്രകാരം ലഭിക്കേണ്ട സംരക്ഷണവും കൂടി അതുവഴി ഇല്ലാതാകുകയാണ്. സമിതി അന്വേഷണം നടത്തുന്നതിനിടയില്‍ പ്രശ്—നക്കാരായ പുരുഷന്മാര്‍ രക്ഷപ്പെടാനുളള പഴുത് ഉണ്ടാക്കുന്നുണ്ട്. കമിഷന് പരാതി നല്‍കിയിട്ട് പരാതിക്കാര്‍ തന്നെ അദാലത്തില്‍ നിന്ന് മാറി നില്‍ക്കുന്ന സമീപനത്തില്‍ മാറ്റം വേണം. എതിര്‍ കക്ഷികള്‍ എത്തിയിട്ടം പരാതിക്കാര്‍ വരാതിരിക്കുന്നത് ശരിയായ രീതിയല്ല.  പത്തിരിപ്പാലയില്‍ അലനേയും അമ്മയേയും കമീഷന്‍ സന്ദര്‍ശിച്ചു അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി. അദാലത്തില്‍ കമ്മീഷന്‍ അംഗം അഡ്വ.ഷിജി ശിവജി, അഡ്വ.ശോഭന, അഡ്വ. രമിക, അഡ്വ. അഞ്ജന, വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ അനിലാ കുമാരി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ യാസ്മിന്‍ ബാനു സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss