|    Jul 19 Thu, 2018 3:24 pm
FLASH NEWS

വിവാഹം ആഘോഷമാക്കാന്‍ എത്തിയ ജീപ്പ് മോട്ടോര്‍ വാഹനവകുപ്പിന്റെ കസ്റ്റഡിയില്‍

Published : 19th September 2017 | Posted By: fsq

 

കായംകുളം: വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ നമ്പര്‍പ്ലേറ്റില്‍ വരെ നിറം പൂശി എത്തിയ ജീപ്പ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.കരുനാഗപ്പള്ളിയില്‍ നിന്ന് കായംകുളം കൊറ്റുകുളങ്ങരക്ക് സമീപമുള്ള ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങിന് പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.ജീപ്പിന് മതിയായ രേഖകള്‍ ഇല്ലാതെയും പല തരത്തിലുള്ള നിറങ്ങള്‍ ഹെഡ്‌ലൈറ്റിലും നമ്പര്‍പ്ലേറ്റിലുമുള്‍പ്പെടെ പൂശിയും ഫോഗ് ലാമ്പുകള്‍ പ്രകാശിപ്പിച്ചും ബഹളംവെച്ച് അമിത വേഗതയില്‍ ദേശീയ പാതയിലൂടെ എത്തിയ ജീപ്പ് എംവിഐ ശ്രീപ്രകാശ്,എഎംവിഐമാരായ അനൂപ്,ബിനുകുഞ്ഞുമോന്‍ എന്നിവര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വച്ച് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പരിശോധനയില്‍ ഓടിച്ച ആളിന് ലൈസന്‍സും വാഹനത്തിന് മതിയായ രേഖകളുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനം  ട്രാഫിക് സ്‌റ്റേഷനിലേക്ക് മാറ്റി.കരുനാഗപ്പള്ളിയിലെ ഒരു വര്‍ക്‌ഷോപ് ഉടമയുടെ വാഹനം ഒരു പറ്റം ചെറുപ്പക്കാര്‍ വാടകക്ക് എടുത്തുവരികയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss