|    Jan 20 Fri, 2017 11:21 am
FLASH NEWS

വിവാദ വീഡിയോ: മാപ്പ് ചോദിച്ച് ഗോപാലകൃഷ്ണന്റെ വിശദീകരണം

Published : 18th October 2016 | Posted By: mi.ptk

n-gopalakrishnan

തിരുവനന്തപുരം:സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാദ വീഡിയോ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍. യൂട്യൂബിലാണ് ഗോപാലകൃഷ്ണന്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.
മുസ്‌ലിം സമുദായത്തെയും സ്ത്രീകളെയും ആക്ഷേപിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ  ഗോപാലകൃഷ്ണനെതിരെ യുഎപിഎ ചുമത്തി കേസെടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
‘ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ മലപ്പുറം ജില്ലയില്‍ ഉണ്ടാകാന്‍ കാരണം, പന്നി പ്രസവിക്കുന്ന മാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കാ. രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട്’. ഇതായിരുന്നു  വിവാദ വീഡിയോയിലെ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
യുഎപിഎ ചുമത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പറഞ്ഞതില്‍ ചിലത് വിഴുങ്ങിയും ചില വാക്കുകള്‍ മയപ്പെടുത്തിയും മാപ്പപേക്ഷിച്ച് ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്.
വീഡിയോ മൂന്ന് വര്‍ഷം മുമ്പുള്ളതാണെന്നും മുസ്‌ലിം സമുദായത്തിന്റെ സമീപനത്തെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കമന്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. മലപ്പുറം ജില്ലയെ താന്‍ ഒരിക്കലും മിനി പാകിസ്താന്‍ എന്ന് പറഞ്ഞിട്ടില്ലെന്നും പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ മാപ്പു പറയാന്‍ തയ്യാറാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 936 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക