|    Oct 18 Wed, 2017 7:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിവാദ യോഗാ കേന്ദ്രത്തിനെതിരേ നടപടിയെടുക്കണം: കോടിയേരി

Published : 7th October 2017 | Posted By: fsq

 

കോഴിക്കോട്: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനും നടത്തിപ്പുകാരനും എതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗാ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച പരാതിയുടെ എല്ലാ വശവും പരിശോധിച്ചു മുന്‍വിധിയില്ലാത്ത അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണം. കേന്ദ്രത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല. പോലിസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടിയുണ്ടാവാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇത്തരത്തിലുള്ള നിയമവിരുദ്ധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരിക്കലും അനുവദിക്കരുത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക