|    Jul 21 Sat, 2018 11:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിവാദ യോഗാ കേന്ദ്രം : നാലുപേര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി

Published : 28th September 2017 | Posted By: fsq

 

കൊച്ചി: ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യോഗാ പരിശീലന കേന്ദ്രത്തില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന  ഡോക്ടര്‍ ആയ യുവതിയുടെ പരാതിയെ തുടര്‍ന്ന് യോഗാ പരിശീലന കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന ശിവശക്തിയെന്ന യോഗാ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, ട്രെയ്‌നര്‍മാരായ സുജിത്, സുമിത, ലക്ഷ്മി എന്നിവരാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. ഇവര്‍ക്കെതിരേ നേരത്തേ പോലിസ് കേസെടുക്കുകയും യോഗാ കേന്ദ്രത്തിലെ സഹായിയായിരുന്ന മലപ്പുറം എടവണ്ണ, പത്തപ്പിരിയം, കാരാട്ട് കുളങ്ങരയില്‍ ശ്രീജേഷ് (27)നെ പോലിസ് അറസ്റ്റും ചെയ്—തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു നാലുപേര്‍ മുന്‍കൂര്‍ ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കണ്ണൂര്‍സ്വദേശിനിയും ഡോക്ടറുമായ യുവതി ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവ് ആണ് യുവതിയെ യോഗാകേന്ദ്രത്തില്‍ എത്തിച്ചതെന്ന് പറയുന്നു. തുടര്‍ന്ന് ഒരു മാസത്തോളം ഈ കേന്ദ്രത്തില്‍ യുവതിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പരാതി. സ്ഥാപനത്തെ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ പോലിസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ക്ക് മേക്കരയിലും കണ്ണന്‍കുളങ്ങരയിലും യോഗാ കേന്ദ്രങ്ങള്‍ ഉണ്ട്. ഇതില്‍ മേക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ശിവശക്തി യോഗാ കേന്ദ്രത്തിനു സ്‌റ്റോപ്പ് മെമ്മോ നല്‍കിയതായി തൃപ്പൂണിത്തുറ നഗരസഭ കൗസിലര്‍ കെ ജെ സത്യവ്രതന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss