|    Dec 18 Tue, 2018 12:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിവാദ ഭൂമി വില്‍പന: കര്‍ദിനാള്‍ അനുകൂല വൈദികര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് എഎംടി

Published : 30th May 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട കര്‍ദിനാള്‍ അനുകൂല വൈദികര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് അതിരൂപതയിലെ അല്‍മായര്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) രംഗത്ത്.
അതിരൂപതയിലെ വൈദിക സമിതിക്കെതിരേ രംഗത്തു വന്ന വൈദികര്‍ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് എഎംടി പ്രവര്‍ത്തകര്‍ അതിരൂപതയുടെ ദൈനംദിന ചുമതലയുള്ള സഹായ മെത്രാ ന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കു പരാതി നല്‍കി. എറണാകുളം അതിരൂപതയില്‍ വര്‍ഷങ്ങളായി തുടരുന്ന വൈദിക സമിതി തിരഞ്ഞെടുപ്പിനെ സമൂഹമധ്യത്തില്‍ അവഹേളിക്കുകയും അതുവഴി അതിരൂപതയെ അവഹേളിക്കുകയും ചെയ്ത വൈദികര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും നടപടിയെടുക്കണമെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഈ വൈദികര്‍ക്കെതിരേ നടപടിയുണ്ടാവുന്നില്ലെങ്കില്‍ അതിരൂപതയില്‍ ആര്‍ക്കെങ്കിലും എതിരേ ഏതെങ്കിലും വിധത്തില്‍ നടപടിയെടുക്കാന്‍ കച്ചേരിക്കോ കൂരിയക്കോ അധികാരം ഉണ്ടായിരിക്കില്ലെന്നും എഎംടി നേതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഓശാന ഞായറാഴ്ചയുടെ തലേദിവസം വൈദിക സമിതിയോഗം നടക്കുമ്പോള്‍ ബിഷപ് ഹൗസില്‍ പോലിസ് കയറി കെസിവൈഎം ഭാരവാഹികളെയും എഎംടി ഭാരവാഹികളെയും ബലമായി പിടിച്ചിറക്കിയിരുന്നു. പോലിസിനെ ബിഷപ് ഹൗസില്‍ വിളിച്ചുകയറ്റിയ വൈദികന് അതിന് ആരാണ് അധികാരം നല്‍കിയതെന്നും അത്തരത്തില്‍ അധികാരം നല്‍കിയിട്ടില്ലെങ്കില്‍ ആ വൈദികനെ അദ്ദേഹം വഹിക്കുന്ന പദവിയില്‍ നിന്നു പുറത്താക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നിലനില്‍ക്കുകയാണ്. ഇടവകയിലായിരുന്നാലും സ്ഥാപനത്തിലായാലും ഒരു വൈദികന്‍ ഒരു ചുമതലയില്‍ പരമാവധി അഞ്ചു വര്‍ഷം മാത്രമേ പാടുള്ളൂവെന്നും എഎംടി ആവശ്യപ്പെട്ടു.
കോട്ടപ്പടിയിലെ അതിരൂപതയുടെ ഭൂമി വില്‍പന മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ നടത്താവൂ.
നിലവിലെ ഭൂമി വില്‍പന വിവാദത്തില്‍ മുഴുവന്‍ പ്രശ്‌നങ്ങളും തീര്‍ന്നുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ പരിഹരിച്ചുവെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അദ്ദേഹം പങ്കെടുത്ത പൊതുപരിപാടികളില്‍ പ്രസംഗിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥയും അതിരൂപതയിലെ നിലവിലെ സാമ്പത്തികസ്ഥിതിയും അവസ്ഥയും പ്രശ്‌നങ്ങളും വിശ്വാസികളെ ഇടയലേഖനം വഴി അറിയിക്കാനുള്ള സത്വര നടപടി വേണമെന്നും എഎംടി ആവശ്യപ്പെട്ടു. സാങ്കേതിക വീഴ്ചകള്‍ എന്നുപറഞ്ഞ് ഇനിയും വിശ്വാസികളുടെ കാഴ്ച മറയ്ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരമുറകളുമായി എഎംടി രംഗത്തിറങ്ങുമെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss