|    Jul 17 Tue, 2018 11:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിവാദ ഭൂമി വില്‍പനകര്‍ദിനാള്‍ ഒന്നാംപ്രതി

Published : 13th March 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് ആരോപണത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാംപ്രതിയാക്കി പോലിസ് കേസെടുത്തു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍. വിശ്വാസവഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാല്‍ പറഞ്ഞു. ആലഞ്ചേരിയടക്കം നാലു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഈ മാസം ആറിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പോലിസ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഇതിനു പിന്നാലെ ഇന്നലെ ഉച്ചകഴിഞ്ഞാണ് കേസെടുത്തത്.
അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കര്‍ദിനാളും മറ്റു പ്രതികളും നല്‍കിയ ഹരജിയിലെ വിധിയുടെ അടിസ്ഥാനത്തിലേ തുടര്‍നടപടി ഉണ്ടാവൂ എന്നാണ് പോലിസ് പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss