|    Aug 22 Wed, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാദ പ്രസ്താവന: മമതയ്‌ക്കെതിരേ പോലിസില്‍ പരാതി

Published : 2nd August 2018 | Posted By: kasim kzm

ലഖിംപൂര്‍: അസം ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ പോലിസില്‍ പരാതി. അസം ജാതീയതാബാദി യുബ പരിഷത് കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സുദിപ്ത ഹസാരികയാണ് ഉത്തര ലഖിംപൂര്‍ സദര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അസം പൗരത്വ പട്ടിക രാജ്യത്ത് രക്തച്ചൊരിച്ചിലിലേക്കും ആഭ്യന്തര യുദ്ധത്തിലേക്കും നയിക്കുമെന്ന മമതയുടെ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം.
ആഭ്യന്തരമന്ത്രിയെ കണ്ട് പൗരത്വ പട്ടിക പ്രക്രിയ നിര്‍ത്താന്‍ ശ്രമിക്കുക വഴി മമത സുപ്രിംകോടതിക്കെതിരേ പ്രവര്‍ത്തിച്ചുവെന്നു പരാതിയിലുണ്ട്. അതിനാല്‍ മമതയ്‌ക്കെതിരേ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണു പരാതിയിലെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss