|    Mar 26 Sun, 2017 5:14 am
FLASH NEWS

വിവാദ പ്രസ്താവനകള്‍; ജെഡിയു എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 23rd March 2016 | Posted By: SMR

പട്‌ന: വിവാദ പ്രസ്താവന നടത്തിയ രണ്ട് എംഎല്‍എമാരെ ജെഡിയു സസ്‌പെന്‍ഡ് ചെയ്തു. ഗോപാല്‍പൂര്‍ എംഎല്‍എ ഗോപാല്‍ മണ്ഡല്‍, റാണാ ഗംഗേശ്വര്‍ സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. താനും തന്റെ അനുയായികളും രാഷ്ട്രീയ കൊലപാതകം നടപ്പാക്കുമെന്നായിരുന്നു മണ്ഡല്‍ പറഞ്ഞത്. ദേശീയഗാനത്തെ അവഹേളിക്കുന്ന പ്രസ്താവനയാണ് ഗംഗേശ്വര്‍ സിങ് പുറപ്പെടുവിച്ചത്. വിവാദ പ്രസ്താവന നടത്തിയ രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്‌തെന്നും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും ജെഡിയു സംസ്ഥാന പ്രസിഡന്റ് ബഷിസ്താ നാരായണ്‍ സിങ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്‌കുമാറടങ്ങുന്ന കോര്‍ കമ്മിറ്റിയാണ് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുക്കുന്നത്.
ഗാന്ധിയന്‍ തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും ഇത്തരം പ്രസ്താവനകള്‍ അനുവദിക്കാനാവില്ലെന്നും നാരായണ്‍ സിങ് പറഞ്ഞു.മറ്റുള്ളവര്‍ കൊലപാതക രാഷ്ട്രീയം തുടരുമ്പോള്‍ തനിക്കും അത് കൊണ്ടുവരേണ്ടി വരുമെന്നാണ് ഗോപാല്‍ മണ്ഡല്‍ പറഞ്ഞത്. ദേശീയഗാനം ഭരിക്കുന്നവരെ പുകഴ്ത്തുന്നതാണെന്നായിരുന്നു റാണാ ഗംഗേശ്വര്‍ സിങിന്റെ പ്രസ്താവന. ഭരണകൂടത്തെ പുകഴ്ത്തുന്ന, അടിമത്വത്തെ അംഗീകരിക്കുന്ന ദേശീയഗാനം പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക