|    Jul 16 Mon, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിവാദ പ്രസംഗം : ശശികലയ്ക്ക് എതിരേ കേസെടുത്തു

Published : 12th September 2017 | Posted By: fsq

 

പറവൂര്‍: മതേതരവാദികളായ എഴുത്തുകാര്‍ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളണമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയുടെ പ്രസംഗത്തിനെതിരേ പറവൂര്‍ പോലിസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസെടുത്തത്. സ്‌റ്റേഷനില്‍ നിന്നുതന്നെ ജാമ്യം കിട്ടുന്ന വകുപ്പാണിത്. പ്രസംഗത്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എയും ഡിവൈഎഫ്‌ഐ പറവൂര്‍ ബ്ലോക്ക് സെക്രട്ടറി കെ എസ് സനീഷും കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.ആര്‍എസ്എസ് വിരുദ്ധ നിലപാടുള്ള എഴുത്തുകാരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഗൗരി ലങ്കേഷിന്റെ അനുഭവം ഉണ്ടാവാതിരിക്കാന്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമം നടത്തണമെന്ന് മതേതര എഴുത്തുകാര്‍ക്ക് ശശികല മുന്നറിയിപ്പ് നല്‍കിയെന്നാണ് പരാതി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ആലുവ റൂറല്‍ എസ്പി പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു. പിന്നീടാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്തവര്‍ സഭ്യേതരവും ഹീനവുമായ ഭാഷയിലാണ് സംസാരിച്ചതെന്നും പരാതിയില്‍ പറയുന്നു. വി ഡി സതീശന്‍ എംഎല്‍എയുടെ പതിനാറടിയന്തിരം പറവൂരില്‍ തങ്ങള്‍ നടത്തുമെന്ന പരാമര്‍ശത്തിന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബുവിനെതിരേയും കേസെടുത്തിട്ടുണ്ട്.അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ശശികലയ്‌ക്കെതിരേ നേരത്തേ കോഴിക്കോട് പോലിസ് കേസെടുത്തിരുന്നു. 2006ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിനെതിരേയാണ് കസബ പോലിസ് കേസെടുത്തത്. മാറാട് കലാപവുമായി ബന്ധപ്പെട്ട് മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന പരാതിയിലായിരുന്നു നടപടി. ഈ വര്‍ഷം കാസര്‍കോട് പോലിസിനാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നത്. പിന്നീട് കസബ പോലിസിന് കൈമാറുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss