|    Sep 22 Fri, 2017 5:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിവാദ പ്രസംഗം ; കേസെടുക്കുന്നതില്‍ പോലിസ് മലക്കം മറിയുന്നു

Published : 13th September 2017 | Posted By: fsq

 

പറവൂര്‍: ഹിന്ദു ഐക്യവേദി പറവൂരില്‍ നടത്തിയ സ്വാഭിമാന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ പ്രസംഗത്തിനെതിരെ കേസെടുക്കുന്നതില്‍ പോലിസ് മലക്കം മറിയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയ്‌ക്കൊപ്പം സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബുവിനുമെതിരെ കേസെടുത്തെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞ പോലിസ് ഇന്നലെ അത് തിരുത്തി. ആര്‍ വി ബാബുവിനെതിരെ കേസെടുത്തിട്ടില്ലെന്നാണ് ഇന്നലെ പറവൂര്‍ സിഐയും എസ്‌ഐയും പറഞ്ഞത്. വി ഡി സതീശന്‍ എംഎല്‍എ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആര്‍ വി ബാബു തന്റെ പ്രസംഗത്തില്‍ വി ഡി സതീശന്‍ എംഎല്‍എയുടെ പതിനാറടിയന്തിരം ഞങ്ങള്‍ പറവൂരില്‍ നടത്തും എന്ന് പറഞ്ഞത് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഇതിന് എംഎല്‍എ തെളിവ് ഹാജരാക്കിയിട്ടില്ലെന്നും എംഎല്‍എയോട് നേരിട്ട് വിശദീകരണം തേടിയ ശേഷം കേസിന്റെ കാര്യത്തെക്കുറിച്ച് ആലോചിക്കുമെന്നാണ്  പോലിസ് പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക