|    Jan 20 Fri, 2017 9:46 pm
FLASH NEWS

വിവാദ പ്രസംഗം;ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ്

Published : 4th August 2016 | Posted By: mi.ptk

balakrishna-pilla

തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പ്രസംഗം നടത്തിയ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് കൊല്ലം റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയത്.ലീഗല്‍ സെല്ലിന്റെ നിയമോപദേശം അനുസരിച്ചാണ് കേസെടുത്തത്. കേസില്‍ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.
അതേസമയം, ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും കേസുമായി സഹകരിക്കുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
മുകുംചേരിയില്‍ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് കിടക്കാറെന്നും നായയുടെ കുരപോലെയാണ് അവിടെ അഞ്ച് നേരവും. അടുത്തൊരു പള്ളി കൊണ്ട് വച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല എന്നിങ്ങനെയായിരുന്നു പിള്ളയുടെ പ്രസംഗം.
സംഭവം വിവാദമായപ്പോള്‍ പിള്ള മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. താന്‍ ന്യൂനപക്ഷ വിരുദ്ധനല്ലെന്നും ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഇങ്ങനെ ഒരു വിവാദമുണ്ടാക്കിയതെന്നും പിള്ള പറഞ്ഞിരുന്നു. താന്‍ ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും മുസ്‌ലിം സമുദായവുമായി തനിയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ പിള്ള പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 460 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക