|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രാധാകൃഷ്ണന്‍

Published : 19th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിവാദ പരാമര്‍ശം നടത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വൈറ്റിലയില്‍ റോഡ് ഉപരോധസമരം നടത്തി പ്രസംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയുമെന്ന് രാധാകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്.”
ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. പിണറായിക്ക് കാറില്‍നിന്നിറങ്ങാന്‍പറ്റാത്ത സാഹചര്യമുണ്ടാക്കും. താന്‍ തിങ്കളാഴ്ച ശബരിമലയ്ക്കു പോവും. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ-”കൊച്ചിയില്‍ നടത്തിയ പ്രസംഗത്തില്‍ രാധാകൃഷ്ണന്‍ പോലിസിനെ വെല്ലുവിളിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സ്ഥാനമാനങ്ങള്‍ നോക്കാതെ ബിജെപി നേതാക്കള്‍ കൊലവിളിയിലൂടെയും താരതമ്യവിവാദപരാമര്‍ശത്തിലൂടെയും അവഹേളിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നേരത്തേ ഐജി മനോജ് എബ്രഹാമിനെ മോശം ഭാഷയില്‍ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരേ പോലിസ് കേസെടുത്തിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫിസിലേക്കു ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍, മനോജ് എബ്രഹാമിനെ പോലിസ് നായയോട് ഉപമിച്ചത്.
സ്ഥാനക്കയറ്റം ലഭിക്കാന്‍ ഇനി സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോയി നില്‍ക്കേണ്ടിവരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അതേസമയം, എ എന്‍ രാധാകൃഷ്ണന്റെ കൊലവിളിപ്രസംഗത്തില്‍ നിയമനടപടികളെടുക്കുമെന്ന സൂചനയുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss