|    Dec 10 Mon, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിവാദ പരാമര്‍ശം: മേഘാലയ ഗവര്‍ണര്‍ മാപ്പു പറഞ്ഞു

Published : 27th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുംബൈ ആക്രമണം മുസ്‌ലിംകളൊഴികെയുള്ളവരെ ലക്ഷ്യംവച്ചായിരുന്നെന്ന് മേഘാലയ ഗവര്‍ണര്‍ തദാഗത റോയ് ട്വിറ്ററില്‍. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് അ ദ്ദേഹം അതു പിന്‍വലിക്കുക യും മാപ്പുപറയുകയും ചെയ് തു. മുംബൈ ആക്രമണത്തിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റോയ് വിവാദ പോസ്റ്റിട്ടത്.
10 വര്‍ഷം മുമ്പ് ഇതേ ദിവസം പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊലയാണു നടന്നതെന്നും അവര്‍ മുസ്്‌ലിംകള്‍ ഒഴികെയുള്ളവരെ കൊലെപ്പടുത്തിയെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍, പിന്നീട് പോസ്റ്റ് പിന്‍വലിച്ച റോയ് തന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും തെറ്റുപറ്റിയെന്നും പറഞ്ഞു.
തനിക്ക് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റിട്ടത്. നിരവധി മുസ്്‌ലിംകള്‍ മുംബൈയില്‍ കൊല്ലപ്പെട്ടെന്നതാണു സത്യം. അതിനാല്‍ തന്റെ ട്വീറ്റ് നീക്കം ചെയ്തതായും തെറ്റിന് മാപ്പുപറയുന്നുവെന്നും റോയ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss