|    Jan 22 Sun, 2017 9:18 am

വിവാദ പരാമര്‍ശം; ഗിരീഷ് കര്‍ണാട് മാപ്പു പറഞ്ഞു; കര്‍ണാടിന് വധഭീഷണിയും

Published : 12th November 2015 | Posted By: swapna en

girish-karnad
ബെംഗളുരു: കര്‍ണ്ണാടകയിലെ കെംപഗൗഡാ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട പ്രമുഖ എഴുത്തുകാരനും കന്നഡ നടനുമായ ഗിരീഷ് കര്‍ണാട് മാപ്പു പറഞ്ഞു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നു.

തന്റെ വ്യക്തി പരാമായ അഭിപ്രായം മാത്രമാണ് പ്രകടിപ്പിച്ചതെന്നും കര്‍ണാട് പറഞ്ഞു. ടിപ്പു ഹിന്ദു ആയിരുന്നെങ്കില്‍ ആദരിക്കപ്പെടുമായിരുന്നുവെന്നും കര്‍ണാട് ഇന്നലെ പ്രസ്താവിച്ചിരുന്നു.
കര്‍ണ്ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായ അക്രമ സംഭവങ്ങളോട് പ്രതികരിച്ചാണ് കര്‍ണാട് പ്രസ്താവന നടത്തിയത്.

അതിനിടെ ഗിരീഷ് കര്‍ണാടിന് വധഭീഷണി ലഭിച്ചു. ട്വിറ്ററിലൂടെയാണ് ഭീഷണി. വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും നടത്തുന്ന പക്ഷം പുരോഗമന സാഹിത്യകാരന്‍ എം എന്‍ കല്‍ബുര്‍ഗി ലഭിച്ച അനുഭവമായിരിക്കുമെന്നും ഭീഷണി കത്തില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക