|    Mar 27 Mon, 2017 12:29 pm
FLASH NEWS

വിവാദ പരാമര്‍ശം; അസം നിയമസഭ സ്തംഭിച്ചു

Published : 14th August 2016 | Posted By: SMR

ഗുവാഹത്തി: കോണ്‍ഗ്രസ് എംഎല്‍എക്കെതിരേ ബിജെപി എംഎല്‍എ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെതുടര്‍ന്ന് അസം നിയമസഭ ബഹളത്തില്‍ മുങ്ങി. കോണ്‍ഗ്രസ് എംഎല്‍എ ഷെര്‍മാന്‍ അലി അഹ്മദിനെതിരേയാണ് ബിജെപി എംഎല്‍എ രമാകാന്താ ദേവ്‌രി വിവാദ പരാമര്‍ശം നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് സഭയുടെ തറയില്‍ കിടന്ന ഷെര്‍മാന്‍ അലിയെയും സഹപ്രവര്‍ത്തകന്‍ അബ്ദുല്‍കലാം റഷീദ് ആലത്തിനെയും സഭയില്‍ നിന്നു പുറത്താക്കാന്‍ സ്പീക്കര്‍ സുരക്ഷാ ജീവനക്കാരോട് ഉത്തരവിട്ടു.
തന്റെ മണ്ഡലത്തിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം ബിജെപി എംഎല്‍എ ബി നന്ദകുമാര്‍ സൈകിയ സഭയില്‍ ഉന്നയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. സിപാജാറിലെ സംശയാസ്പദമായ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ ഇടപെട്ട് ഷെര്‍മാന്‍ അലി സംസാരിക്കുമ്പോള്‍ രമാ കാന്താ ദേവ്‌രി ആക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും പോര്‍വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളം നിയന്ത്രണാതീതമായതിനെതുടര്‍ന്ന് സ്പീക്കര്‍, രണ്ടു തവണ സഭ നിര്‍ത്തിവച്ചു. ആദ്യം 10 മിനിറ്റ് നിര്‍ത്തിവച്ച സഭ പിന്നീട് ചേര്‍ന്നപ്പോള്‍ ആക്ഷേപകരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
പ്രതിരോധവുമായി ഭരണപക്ഷവും എഴുന്നേറ്റതോടെ സഭ വീണ്ടും പ്രക്ഷുബ്ധമായി. ഇതിനിടെ ബിജെപി എംഎല്‍എ അശോക് സിംഗാള്‍ ആക്രോശങ്ങളുമായി ഷെര്‍മാന്‍ അലിക്ക് തൊട്ടടുത്തെത്തി. ഇവരെ പിടിച്ചുമാറ്റാന്‍ സ്പീക്കര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക