|    Jan 18 Wed, 2017 7:11 am
FLASH NEWS

വിവാദ പരാമര്‍ശം;അമിത് ഷായ്ക്ക് ക്ലീന്‍ചീട്ട്

Published : 20th January 2016 | Posted By: swapna en

AMIT_SHAH_

മുസഫര്‍നഗര്‍: 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വിവാദ പരാമര്‍ശ കേസില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് ഉത്തര്‍പ്രദേശ് കോടതിയുടെ ക്ലീന്‍ചീറ്റ്. കേസില്‍ ഷായ്‌ക്കെതിരേ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടികാട്ടിയ കോടതി ഷാ കുറ്റക്കാരനല്ലെന്നും ചൂണ്ടികാട്ടി.
നരേന്ദ്ര മോഡി ജയിച്ചാല്‍ ‘മുല്ലാ’ മുലായം സിങ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് അമിത് ഷാ മുസഫര്‍നഗര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ  പ്രസ്താവിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് ഉത്തര്‍പ്രദേശ് പോലിസ് കാക്രോലി  സ്‌റ്റേഷനില്‍ ഷായ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ കേസില്‍ ഇന്നലെ പോലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഷായ്‌ക്കെതിരേ തെളിവുകള്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നാണ് കോടതി ഷായെ കുറ്റവിമുക്തനാക്കിയിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 152 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക