|    Apr 24 Mon, 2017 10:28 pm
FLASH NEWS

വിവാദ നിര്‍മാണം പൊളിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞു

Published : 24th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ദേശീയ പാതയോരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച കടമുറി ഷെഡ് പൊളിച്ചുനീക്കാന്‍ എത്തിയ റവന്യുഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മഞ്ചുമല വില്ലേജ് ഓഫിസിനു സമീപത്തെ കടമുറി ഷെഡ് പൊളിക്കാനാണ് റവന്യു ഉദ്യോഗസ്ഥര്‍ എത്തിയത്. സബ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പീരുമേട് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണ സേനാംഗങ്ങള്‍ സ്ഥലത്ത് എത്തി പൊളിക്കല്‍ നടപടി ആരംഭിച്ചു. ഇതിനിടയില്‍ പശുമല ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി.പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട് കൊടി നാട്ടി. പ്രതികാര നടപടിയുടെ ഭാഗമായി കരുതി കൂട്ടിയുള്ള ഒഴിപ്പിക്കലാണ് ഇതെന്നാണ് സിപിഎം ആരോപണം. കഴിഞ്ഞ മാസം 19ന് റവന്യു വകുപ്പ് കടമുറി ഷെഡിന്റെ പാതി ഭാഗം പൊളിച്ചു നീക്കിയിരുന്നു.ഇതിനിടയില്‍ വില്ലേജ് ഓഫിസിലെ ജീവനക്കാരന്‍ അപമാനിച്ചതായി കട നടത്തിയിരുന്ന വീട്ടമ്മ പീരുമേട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. വണ്ടിപ്പെരിയാര്‍ പോലിസ് സംഭവത്തില്‍ കേസെടുതു.ആരോപണ വിധേയനായ മഞ്ചുമല വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥനെ കുമളിയിലേക്ക് സ്ഥലം മാറ്റി. ഇതിനുള്ള പ്രതികാരമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഷെഡ് പൊളിക്കാന്‍ ശ്രമിച്ചതെന്നു സിപിഎംപറയുന്നു. കടമുറിക്ക് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ കരം കെട്ടുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.എന്നാല്‍ ഒരാഴ്ച മുന്‍പ് തന്നെ നോട്ടീസ് പതിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയെന്നാണ് റവന്യു അധികൃതരുടെ വിശദീകരണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day