|    Jan 24 Tue, 2017 12:36 am

വിവാദ തീരുമാനങ്ങള്‍ നടപ്പാക്കില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ രാജിവയ്ക്കാന്‍ തയ്യാര്‍

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെങ്കി ല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്റെ ഭരണകാലത്ത് വിവാദ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല അവലോകനയോഗത്തിനിടെ മുഖ്യമന്ത്രിയുമായി തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാട് അറിയിച്ച് രംഗത്തെത്തിയത്. മന്ത്രി ജി സുധാകരന്‍ തനിക്കെതിരേ അഭിപ്രായം പറഞ്ഞത് ഒഴിവാക്കുന്നതിന്റെ ഭാഗമാണോയെന്നു സംശയിക്കുന്നതായും പ്രയാര്‍ ഗോപാലകൃഷ്ണ്‍ വ്യക്തമാക്കി. എത്രകാലം പദവിയിലിരുന്നു എന്നതിനപ്പുറം ഇരിക്കുന്ന സമയത്തെ പ്രവൃത്തിയാണ് പ്രധാനം. ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ ശ്രമമുണ്ട്.
മുഖ്യമന്ത്രിയുടെ പല നിര്‍ദേശങ്ങളും ഭക്തസമൂഹം അംഗീകരിക്കില്ല. ബോര്‍ഡിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനാണ് വഴിപാട് നിരക്കു കൂട്ടിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതു പിന്‍വലിക്കാന്‍ തയ്യാറാണെന്നും പ്രയാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പമ്പയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ശബരിമല അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയും ഗോപാലകൃഷ്ണനും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ശബരിമലയില്‍ വിഐപി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കണമെന്നും ദര്‍ശനത്തിന് തിരുപ്പതി മാതൃകയില്‍ പ്രത്യേകം പണം ഈടാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുരണ്ടും സാധ്യമല്ലെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ മറുപടി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക