|    Jun 25 Mon, 2018 2:22 am
FLASH NEWS

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥരെ പുറത്താക്കണം: കാംപസ് ഫ്രണ്ട്

Published : 16th December 2017 | Posted By: kasim kzm

പെരുമ്പാവൂര്‍: എംജി യൂണിവേഴ്‌സിറ്റി നിയമ വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ വിവാദ ചോദ്യം തയ്യാറാക്കിയ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രതിഷേധം. അബോളിഷന്‍ ഓഫ് ലവ് ജിഹാദ് ആക്ടിനെ കുറിച്ചുള്ള വിവാദ ചോദ്യം തയ്യാറാക്കി രാജ്യത്തെ നീതിന്യായ സംവിധാനത്തെ നയിക്കേണ്ട ഇന്നത്തെ നിയമവിദ്യാഭ്യാസ മേഖലയില്‍, സംഘപരിവാരബോധം കുത്തിവയ്ക്കാനുള്ള നീക്കത്തിനെതിരേ കാംപസ് ഫ്രണ്ട് പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ ജാഥക്ക് ശേഷം വിവാദ ചോദ്യപേപ്പര്‍ കത്തിച്ചായിരുന്നു  പ്രതിഷേധം. ജില്ലാ പ്രസിഡന്റ് സി എം ഫസല്‍, ഖാജ വല്ലം, അസീം, അക്ബര്‍ ഷാ  നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss