|    Mar 24 Fri, 2017 7:43 pm
FLASH NEWS

വിവാദ കാര്‍ട്ടൂണ്‍: ഉദ്ധവ് താക്കറെ മാപ്പ് പറഞ്ഞു

Published : 2nd October 2016 | Posted By: SMR

മുംബൈ: മറാത്താ റാലികളെ പരിഹസിച്ച് ശിവസേനാ മുഖപത്രമായ സാമ്‌നയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെ ഖേദം പ്രകടിപ്പിച്ചു. കാര്‍ട്ടൂണിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ന്നതോടെയാണ് താക്കറെയുടെ ക്ഷമാപണം. തൊഴില്‍ സംവരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്തുന്നതിനായിരുന്നു മറാത്ത റാലികള്‍ സംഘടിപ്പിച്ചത്. കാര്‍ട്ടൂണ്‍ ഉയര്‍ത്തിയ വിവാദം കെട്ടടങ്ങിയാലും തന്റെ മനസ്സ് തകര്‍ന്നിരിക്കുകയാണെന്നും സംഭവത്തില്‍ താന്‍ ഖേദിക്കുന്നുവെന്നുമാണ് താക്കറെ പ്രതികരിച്ചത്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക