|    Dec 15 Fri, 2017 3:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാദ ഓര്‍ഡിനന്‍സ് : കേന്ദ്രത്തിന് നോട്ടീസ്

Published : 28th October 2017 | Posted By: fsq

 

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. മുന്‍ ജഡ്ജിമാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരേ അന്വേഷണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. കേസിന്റെ വാദം അടുത്ത മാസം 27ന് കേള്‍ക്കും. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സചിന്‍ പൈലറ്റ്, എഎപി നേതാവ് പൂനംചന്ദ് ഭണ്ഡാരി എന്നിവരും പിയുസിഎല്ലും മറ്റും നല്‍കിയ പരാതിയിലാണ് കോടതി നോട്ടീസ് അയച്ചത്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ഓര്‍ഡിനന്‍സ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക