|    Oct 20 Sat, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാദ ഉത്തരവ്: ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു

Published : 17th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗ്രാമങ്ങളില്‍ ജോലിചെയ്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സ് പ്രവേശനത്തിന് 30 ശതമാനം സംവരണം നല്‍കുന്ന യുപി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ഫെബ്രുവരി 28ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഇതിനെതിരേ ഒരു സംഘം അപേക്ഷകര്‍ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി തള്ളിയത്. എന്നാല്‍, പ്രവേശനപ്പരീക്ഷയില്‍ ഇത്തരം ഡോക്ടര്‍മാര്‍ക്ക് ആകെ മാര്‍ക്കിന്റെ 30 ശതമാനം പ്രോല്‍സാഹനമാര്‍ക്ക് നല്‍കാം- കോടതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss