|    Dec 17 Sun, 2017 2:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിവാദ ഉത്തരവ്: ഉപസമിതി നാളെ

Published : 31st May 2016 | Posted By: SMR

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗം നാളത്തേക്കു മാറ്റി. ഉപസമിതി അധ്യക്ഷനായ മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേരാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എ കെ ബാലനെ കൂടാതെ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഉപസമിതിയില്‍ അംഗങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss