|    Mar 27 Mon, 2017 12:38 pm
FLASH NEWS

വിവാദ ഉത്തരവുകള്‍: മന്ത്രിസഭാ ഉപസമിതി റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച് പരിശോധന നടത്തിയ മന്ത്രിസഭാ ഉപസമിതി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. രണ്ടുമാസത്തോളം നീണ്ട ഫയല്‍ പരിശോധന ഉപസമിതി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഉപസമിതി കൈക്കൊണ്ട തീരുമനങ്ങളില്‍ ക്രോഡീകരിച്ച് റിപോര്‍ട്ടാക്കിയശേഷം ഒന്നുകൂടി വിലയിരുത്തി ഏതെങ്കിലും തീരുമാനത്തില്‍ വിവിധ വകുപ്പുകളുടെ കൂടുതല്‍ വിശദീകരണം വേണമോയെന്ന് കണ്ടെത്തും. പരിശോധനയ്ക്ക് വിധേയമാക്കിയ ഭൂരിഭാഗം തീരുമാനങ്ങളിലും ഗുരുതരമായ നിയമലംഘനം, നടപടിക്രമങ്ങളിലെ വീഴ്ച, പ്രീണനം എന്നിവ നടന്നിട്ടുള്ളതായി സമിതി വിലയിരുത്തി. വൈദ്യുതി, കൃഷി, സാമൂഹികനീതി വകുപ്പുകളിലെ ഫയലുകളാണ് ഇന്നലെ പ്രധാനമായും പരിശോധിച്ചത്. ഈ വകുപ്പുകളിലെ ചില നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബ്രഹ്മപുരം താപവൈദ്യുതി നിലയം കരാര്‍ പുനപ്പരിശോധിക്കാന്‍ സമിതി തീരുമാനിച്ചു. കരാര്‍ സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കുന്നതായാണ് കണ്ടെത്തിയത്. ബ്രഹ്മപുരം നിലയത്തിന്റെ കരാര്‍ ഏറ്റെടുത്ത എന്‍ടിപിസിക്ക് പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 207 കോടി രൂപയാണ് നല്‍കിക്കൊണ്ടിരുന്നത്.
ഇവിടെനിന്ന് കേരളം— വൈദ്യുതി വാങ്ങാതിരുന്നിട്ടും കഴിഞ്ഞ സര്‍ക്കാര്‍ അതിന്റെ അവസാന നാളുകളില്‍ എന്‍ടിപിസിക്ക് വര്‍ഷംതോറും നല്‍കേണ്ടുന്ന തുക ഒറ്റയടിക്ക് 296 കോടി രൂപയാക്കി ഉയര്‍ത്തി. വൈദ്യുതിത്തൂണുകള്‍ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിനായി റിലയന്‍സിന് വാടകയ്ക്ക് നല്‍കാനുള്ള തീരുമാനവും പുനപ്പരിശോധിക്കും. മന്ത്രി— എ കെ ബാലന്‍ കണ്‍വീനറായുള്ള ഉപസമിതിയില്‍ മാത്യു ടി തോമസ് എന്നിവര്‍ അംഗങ്ങളാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക