|    Jun 18 Mon, 2018 11:08 pm
Home   >  News now   >  

വിവാദ അഭിമുഖം: സെന്‍കുമാറിന്റെ മൊബൈല്‍ അന്വേഷണ സംഘത്തിന് കൈമാറി

Published : 17th July 2017 | Posted By: G.A.G

തിരുവനന്തപുരം: മതസ്പര്‍ധക്കു വഴിവയ്ക്കു്ന്ന വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ അഭിമുഖമെടുത്ത ലേഖകന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂവെന്ന് ലേഖകന്‍ പി എസ് റംഷാദ് മൊഴിനല്‍കി. അഭിമുഖം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ഫോണും ലേഖകന്‍ അന്വേഷണസംഘത്തിന് കൈമാറി. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തേ, അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചത് താന്‍ പറഞ്ഞ കാര്യങ്ങളല്ലെന്നും വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അദ്ദേഹത്തില്‍ നിന്നും അന്വേഷണസംഘം ഉടന്‍ മൊഴി രേഖപ്പെടുത്തും. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എട്ടുപരാതികളാണ് ഡിജിപിക്ക് ലഭിച്ചത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss