|    Dec 17 Sun, 2017 4:14 am
FLASH NEWS

വിവാദമായ നോര്‍ത്ത് ചാലക്കുടി ബസ്സ്റ്റാന്റ് നിര്‍മാണം പൂര്‍ത്തിയാവുന്നു

Published : 4th July 2016 | Posted By: SMR

ചാലക്കുടി: വിവാദമായ നോര്‍ത്ത് ചാലക്കുടി ബസ്സ്സ്റ്റാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നു. ആഗസ്റ്റ് രണ്ടാം വാരത്തില്‍ ബസ് സ്റ്റാന്റ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടുന്നുവരികയാണ്. പുതിയ നഗരസഭ കൗണ്‍സില്‍ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചുള്ള യാര്‍ഡ് കോണ്‍ക്രീറ്റിങ് പ്രവൃത്തിയാണ് അടിയന്തിര സ്വഭാവത്തില്‍ മുന്നേറുന്നത്.
പദ്ധതി ഫണ്ടില്‍ നിന്നാണ് ഈ തുക വിനിയോഗിക്കുന്നത്. ആറ് ലക്ഷം രൂപ ചെലവില്‍ ആറ് കടമുറികളും കോമ്പൗണ്ടില്‍ പൂര്‍ത്തിയാകുന്നുണ്ട്. സ്റ്റാന്റിന്റെ മുന്‍ഭാഗത്തെ റോഡ് വീതി കൂട്ടുന്നതിന് ഒഴിപ്പിക്കുന്ന കച്ചവടക്കാര്‍ക്കാണ് ഇവ നല്‍കുക.
2005ല്‍ എല്‍ഡിഎഫ് ഭരണസമിതിയാണ് ബസ് സ്റ്റാന്റിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത്. അവസാന കാലഘട്ടത്തില്‍ ഇതിന്റെ ഉദ്ഘാടനം നടന്നുവെങ്കിലും അതു പ്രവര്‍ത്തനക്ഷമമായില്ല. ആവശ്യത്തിന് സ്ഥലമില്ലെന്ന കാരണത്താല്‍ ആര്‍ടിഎ കമ്മിറ്റി ബസ് സ്റ്റാന്റിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഭരണത്തിലെത്തിയ യുഡിഎഫ് നടപടികള്‍ നീട്ടികൊണ്ടു പോവുകയും ചെയ്തു.
2014 കാലഘട്ടത്തിലാണ് അവര്‍ യാര്‍ഡിന്റെ ഒരുഭാഗം കോ ണ്‍ക്രീറ്റ് ചെയ്തത്. ഇതിന്റെ ഉദ്ഘാടനവും യുഡിഎഫ് നടത്ത ി. എന്നാല്‍ അടിസ്ഥാന സൗകര്യമില്ലെന്ന കാരണത്താല്‍ പിന്നെയും സ്റ്റാന്റിന് കുരുക്ക് വന്നു. മുന്നണികള്‍ നിരവധി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച നോര്‍ത്ത് ബസ് സ്റ്റാന്റ് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഇപ്പോഴത്തെ ഭരണ സമിതി ഒരുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss