|    Nov 19 Mon, 2018 6:13 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വിവാദച്ചുഴിയില്‍ കോഹ്്‌ലി: പ്രമുഖരും ബിസിസിഐയും പ്രതിഷേധവുമായി രംഗത്ത്്‌

Published : 9th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിവാദ പരാമര്‍ശത്തിനെതിരേ പ്രതിഷേധം കനക്കുന്നു. പരാമര്‍ശത്തിനെതിരേ ആരാധകരും ക്രിക്കറ്റ് താരങ്ങളും മറ്റ് മേഖലകളില്‍ നിന്നുമുള്ളവരും ബിസിസിഐയില്‍ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞദിവസം പുറത്ത് വന്ന വീഡിയോയിലാണ് വിരാട് ആരാധകനോട് ഇന്ത്യയില്‍ ജീവിക്കേണ്ടെന്നും പുറത്ത് പോവുന്നതായിരിക്കും നല്ലതെന്നും പറയുന്നത്.
പ്രമുഖ തമിഴ് നടന്‍ സിദ്ധാര്‍ഥ് കോഹ്‌ലിക്കെതിരേ രംഗത്തെത്തിയതിനു പിന്നാലെ ബിസിസിഐ ട്രഷററായ അനിരുദ്ധ് ചൗധരിയടക്കം കോഹ്‌ലിക്കെതിരേ വിമര്‍ശനമുയര്‍ത്തികഴിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അനിരുദ്ധിന്റെ പ്രതികരണം. വിരാടിന്റെ പെരുമാറ്റം ശരിയായില്ലെന്നാണ് അദ്ദേഹം പറയുന്നത്.
രാജ്യത്തിന്റേയും രാഷ്ട്രീയത്തിന്റേയും അതിര്‍ത്തികളില്ലാതെ ക്രിക്കറ്റ് താരങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നാണ് അഭിപ്രായം. വിരാടിനെതിരെ രൂക്ഷമായിട്ടാണ് മറ്റൊരു ബിസിസിഐ അംഗം പ്രതികരിച്ചത്. ഇന്ത്യയിലുള്ള മറ്റ് രാജ്യത്തിന്റെ ആരാധകര്‍ പുറത്ത് പോയാല്‍ പിന്നെ പ്യൂമ 100 കോടിയുടെ കരാര്‍ ഒപ്പിടാന്‍ വരില്ല വിരാട്. ബിസിസിഐയുടെ വരുമാനവും കുറയും. അത് താരങ്ങളുടെ പ്രതിഫലവും കുറയാന്‍ കാരണമാകും. വിരാട് കരാര്‍ പരിശോധിച്ചാല്‍ താന്‍ അത് ലംഘിച്ചെന്ന് മനസിലാക്കാനാകും. ബിസിസിഐയുടെ പങ്കാളികളേയും പിന്തുണയ്‌ക്കേണ്ടതുണ്ട്. അല്ലാതെ സ്വകാര്യ പരസ്യങ്ങളേയും മറ്റുമല്ല പ്രൊമോട്ട് ചെയ്യേണ്ടത്. അദ്ദേഹം നല്ലൊരു താരമാണ്. പക്ഷെ നല്ല മനുഷ്യനാകാനും ശ്രമിക്കണം’ അദ്ദേഹം പറഞ്ഞു. കിങ് കോഹ്‌ലി എന്ന നിലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ ആലോചിച്ച് ചെയ്യണമെന്നാണ് സിനിമാതാരം സിദ്ധാര്‍ഥ് ഓര്‍മിപ്പിച്ചത്.
ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് വരുന്ന വിഡ്ഢിത്തം നിറഞ്ഞ വാക്കുകളെ പരിഹസിക്കാനും നടന്‍ മറന്നിട്ടില്ല. പരാമര്‍ശം വിവാദമായതോടെ താരത്തെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.
പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി താരത്തെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ട്രോളുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss