|    Apr 27 Thu, 2017 8:50 am
FLASH NEWS

വിവാദങ്ങള്‍ ചര്‍ച്ചയാക്കാതെ ഇടതുമുന്നണി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: 1977ന് മുമ്പുള്ള കൈവശഭൂമിക്ക് പട്ടയം നല്‍കുന്നത് ത്വരിതപ്പെടുത്തണമെന്ന് എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്നും പട്ടയഭൂമിയിലുള്ള മരം മുറിക്കുന്നതിന് കൃഷിക്കാര്‍ക്കുണ്ടായ തടസ്സം നീക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കൈവശഭൂമിയിലെ മരം മുറിക്കുന്നത് സംബന്ധിച്ച് സിപിഐ മന്ത്രിമാര്‍ ഇടങ്കോലിടുന്നുവെന്ന് എം എം മണിയടക്കമുള്ള നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് എല്‍ഡിഎഫ് തന്നെ ഇതിന് അനുകൂലമായി രംഗത്തുവന്നത്.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും എംഎല്‍എയുമായ എം എം മണി സിപിഐ മന്ത്രിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങളും മണിക്കെതിരേ സിപിഐ മുഖപത്രം നടത്തിയ പരിഹാസവും യോഗത്തില്‍ ചര്‍ച്ചയായില്ല. നേരത്തേ വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് കാനം രാജേന്ദ്രന്‍ അറിയിച്ചിരുന്നു. പരാതി സിപിഎം നേതൃത്വത്തെ അറിയിച്ചെങ്കിലും മുന്നണി യോഗത്തില്‍ പ്രത്യേക ചര്‍ച്ച നടത്തിയില്ല.വിവാദങ്ങള്‍ പരാമവധി ഒഴിവാക്കണമെന്ന പൊതുനിര്‍ദേശത്തെ തുടര്‍ന്നാണു പ്രത്യേക ചര്‍ച്ച നടത്താതിരുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ നിയമപരമായ നിലപാട് സ്വീകരിക്കാനാണ് യോഗം തീരുമാനിച്ചത്. മുന്നണിയിലോ പാര്‍ട്ടികളിലോ പ്രവര്‍ത്തകര്‍ വിവാദങ്ങളില്‍പ്പെടുമ്പോള്‍ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കേണ്ടതില്ലെന്ന സിപിഎം നിലപാട് ഘടകകക്ഷികള്‍ സ്വാഗതം ചെയ്തു.
ക്ഷേത്രങ്ങളില്‍ ആയുധ ശേഖരണവും പരിശീലനവും ആര്‍എസ്എസ് തുടരുകയാണ്. വിശ്വാസികളെയും നീതിന്യായ സംവിധാനത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് അവര്‍ അതുതുടരുന്നത്. ആതുരാലയങ്ങളുടെ മറവിലുള്‍പ്പെടെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം സംഘടിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും യോഗം വിലയിരുത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day