|    Aug 17 Thu, 2017 1:25 pm
FLASH NEWS

വിവാദങ്ങള്‍ അവസാനിച്ചു ; സി എച്ച് ചെയറിന് കാലിക്കറ്റില്‍ പുതിയ കെട്ടിടം

Published : 16th June 2017 | Posted By: fsq

 

തേഞ്ഞിപ്പലം:സി എച്ച് മുഹമ്മദ് കോയ ചെയര്‍ നിര്‍മാണത്തിന് മുന്‍ വിസിയുടെ കാലത്ത് പത്തേക്കര്‍ സ്ഥലം ആവശ്യപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ അന്തരിച്ച ഇ അഹമ്മദ് എംപിയുടെ ഫണ്ടില്‍ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ച് കാംപസില്‍ 20 സെന്റ് സ്ഥലത്ത് ചെയറിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു. ഈ മാസം 19ന് വാഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ ഉച്ചയ്ക്ക് 12ന് പി കെ കുഞ്ഞാലിക്കുട്ടി എംപി ശിലാസ്ഥാപനം നിര്‍വഹിക്കും. പത്തേക്കര്‍ സ്ഥലം സര്‍വകലാശാല നല്‍കിയാല്‍ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്‍ മന്ത്രി എം കെ മുനീര്‍ എംഎല്‍എ സര്‍വകലാശാലയില്‍ ചെയറിന്റെ ഉദ്ഘാടനവേളയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാഴ്‌സിറ്റിയിലെ ഭൂമിദാന വിവാദത്തില്‍ ഇദ്ദേഹത്തിന്‍രെ ബന്ധു കൂടി ഉള്‍പ്പെട്ടതായ ആരോപണത്തെ തുടര്‍ന്ന് പത്തേക്കര്‍ സ്ഥലം കിട്ടാതായതോടെ ചെയറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുനീര്‍ ഉള്‍പ്പടെയുള്ളവര്‍ പിന്‍മാറുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക