|    Jul 19 Thu, 2018 3:28 pm
FLASH NEWS

വിവാദങ്ങള്‍ക്കൊപ്പം പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം

Published : 20th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: സിപിഎം- സിപിഐ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി. സമ്മേളനത്തോടൊപ്പം വിവാദങ്ങളും ഉടലെടുത്തു. എല്‍ഡിഎഫ് ഭരണത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍, നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്, നിയമനങ്ങള്‍, സ്ഥലമാറ്റങ്ങള്‍, നേതാക്കള്‍ അണികളോട് കാണിക്കുന്ന വിമുകതയൊക്കെ സമ്മേളനങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്്്. ചര്‍ച്ച ചെയ്യുന്നവരെ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ഇടപെട്ട് വിലക്കുന്നതായും പരാതി. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ നിയമനങ്ങള്‍, നേതാക്കന്‍മാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പണമുള്ളവര്‍ക്കും മാത്രമായി മാറിയത് അന്വേഷിക്കണമെന്ന ആവശ്യം ചര്‍ച്ചയിലുടലെടുത്തു. ഓരോ വര്‍ഷവും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന ലക്ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും സംവരണ തത്വം പാലിക്കാത്തതും ചര്‍ച്ചാ വിഷയമായി. സ്‌കൂള്‍ മാനേജ്‌മെന്റും പാര്‍ട്ടിയും നിയമനത്തിന് വാങ്ങാവുന്ന തുകയേക്കാള്‍ കൂടുതല്‍ തുക വാങ്ങിയതായി ഒരു യുവ ഏരിയാ കമ്മറ്റിയംഗം സമ്മേളനത്തില്‍ ആരോപണം വെച്ചത് വലിയ വിവാദമായിരിക്കുകയാണ്. അയണിവേലികുളങ്ങര മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ 900 മണിക്കൂര്‍ വരെ ജെസിബി പ്രവര്‍ത്തിപ്പിച്ചതായി കണക്ക് ഉണ്ടാക്കി ലക്ഷങ്ങള്‍ കൊടുക്കുന്നതിനുള്ള തീരുമാനം അന്വേഷിക്കണമെന്ന് പ്രദേശത്തെ ബ്രാഞ്ച് കമ്മറ്റികളില്‍ ആരോപണമുണ്ടായി. തുടര്‍ന്ന് 21ാം തിയ്യതി നടത്തുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രദേശത്തെ പ്രവര്‍ത്തകരില്‍ നിന്നും കൂടുതല്‍ ആരോപണങ്ങള്‍ക്ക് സാധ്യതയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss