|    Feb 20 Tue, 2018 10:58 pm
FLASH NEWS

വിവാദങ്ങള്‍ക്കൊടുവില്‍ ദൈവം സാക്ഷി റിലീസിന് ഒരുങ്ങി

Published : 12th December 2017 | Posted By: kasim kzm

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ ‘ദൈവം സാക്ഷി’ റിലീസിന് ഒരുങ്ങി. എസ്‌കൊയര്‍ ഫിലിംസിന്റെ ബാനറില്‍ സ്‌നേഹജിത്ത് സംവിധാനം ചെയ്ത ദൈവം സാക്ഷി ജനുവരിയില്‍ തീയറ്ററുകളിലെത്തും. സിനിമയില്‍ അഭിനയിച്ച പുതുമുഖനടി തന്റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ചിത്രം വിവാദങ്ങളിലകപ്പെട്ടിരുന്നു. നടി കേസ് കൊടുക്കുകയും ചിത്രീകരണം നീണ്ടുപോവുകയുമെല്ലാം ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാ വിവാവദങ്ങളും പ്രശ്‌നങ്ങളും പരിഹരിച്ച് ചിത്രം റിലീസിന് തയ്യാറായിക്കഴിഞ്ഞു. ദേശീയ പുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറമൂടാണ് ദൈവം സാക്ഷിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമകാലിക സമൂഹത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്കൊപ്പം കുടുംബപശ്ചാത്തലത്തിലെ നൊമ്പരങ്ങളും കോര്‍ത്തിണക്കിക്കൊണ്ടാണ് സ്‌നേഹജിത്ത് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകശ്രദ്ധയും നിരൂപക ശ്രദ്ധയും പിടിച്ചുപറ്റിയ സീന്‍ നമ്പര്‍ 001 എന്ന സിനിമക്കു ശേഷം സ്‌നേഹജിത്ത് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദൈവം സാക്ഷി. ബിജുക്കുട്ടന്‍, മധുപാല്‍, സുനില്‍ സുഖദ, മജീദ്, ബാലാജി, ഡുഡി, രേഖാമേനോന്‍, ശാന്തകുമാരി, കുളപ്പുള്ളി ലീല, അംബിക മോഹന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സുരേഷ് കൊച്ചമ്മണിയാണ് ദൈവം സാക്ഷിയുടെ തിരക്കഥ. ബിനു എസ് നായര്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഗാനരചനയും ബിഷോയ് അനിയന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചു. പി സി മോഹനനാണ് എഡിറ്റിംഗ്. തോമ ചങ്ങന്നൂര്‍, സുധാകരന്‍, സുകേഷ്, ജെ സി ചേര്‍പ്പ്, രാജേന്ദ്രന്‍, ജോസ് വരാപ്പുഴ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss