|    Jan 18 Wed, 2017 2:56 am
FLASH NEWS

വിവാദങ്ങള്‍ക്കെല്ലാം വിരാമം: മുകേഷിനെ സ്വീകരിക്കാന്‍ പികെ ഗുരുദാസനെത്തി

Published : 4th April 2016 | Posted By: SMR

കൊല്ലം: വിവാദങ്ങള്‍ക്കെല്ലാം വിരാമമിട്ട് കൊല്ലത്തെ സ്ഥാനാര്‍ഥി മുകേഷിനെ സ്വീകരിക്കാന്‍ പികെ ഗുരുദാസന്‍ തന്നെ നേരിട്ടെത്തി. സിപിഎം ജില്ലകമ്മിറ്റി ഓഫിസിലെത്തിയ മുകേഷിനോട് ഘടകകക്ഷി നേതാക്കളെ ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രമൂഖരെയെല്ലാം പോയി കാണണമെന്ന ഉപദേശമാണ് പികെ ഗുരുദാസന്‍ പ്രധാനമായി നല്‍കിയത്. ഇന്നലെ രാവിലെയാണ് സിപിഎം സ്ഥാനാര്‍ഥിയായ നടന്‍ മുകേഷ് ഔദ്യോഗിക പ്രചാരണ പരിപാടികള്‍ക്കായി കൊല്ലത്തെത്തിയത്. സിപിഎം ജില്ലകമ്മിറ്റി ഓഫിസിലെത്തിയ മുകേഷിനെ ജില്ല സെക്രട്ടറി കെഎന്‍ ബാലഗോപാലും പികെ ഗുരുദാസനും ചേര്‍ന്ന് സ്വീകരിച്ചു. എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുകേഷ് പറഞ്ഞു. ജില്ലയിലെയും മണ്ഡലത്തിലേയും സിപിഎം നേതാക്കളുടെ സാനിധ്യത്തില്‍ യോഗവും ചേര്‍ന്നു. സിപിഐഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സിപിഎമ്മുമായി സഹകരിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിപോന്നതെന്നും മുകേഷ് പറഞ്ഞു. പേയ്‌മെന്റ് സീറ്റാണെന്ന എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ആരോപണങ്ങള്‍ക്ക് ഇതായിരുന്നു മുകേഷിന്റെ മറുപടി. വരും ദിവസങ്ങളില്‍ സജീവമായി തന്നെ മണ്ഡലത്തില്‍ പ്രചാരണ രംഗത്തുണ്ടാകുമെന്നും മുകേഷ് പറഞ്ഞു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക