|    Oct 18 Wed, 2017 10:29 pm
FLASH NEWS

വിവാദങ്ങള്‍ക്കു വിട; സഖാവ് കുഞ്ഞാലിയുടെ ചിത്രം പ്രവേശന ഭാഗത്തെ ചുവരിലേക്കു മാറ്റി

Published : 30th September 2016 | Posted By: Abbasali tf

കാളികാവ്: പഞ്ചായത്ത് ഓഫിസിലെ സഖാവ് കുഞ്ഞാലിയുടെ ചിത്രം പ്രസിഡന്റിന്റെ മുറിയില്‍നിന്നും മാറ്റി. പ്രസിഡന്റിന്റെ മുറിയോട് ചേര്‍ന്ന പ്രവേശന ഭാഗത്തെ ചുമരിലേക്കാന് വ്യാഴാഴ്ച രാവിലെ ചിത്രം മാറ്റിയത്. സിപിഎം-ലീഗ് പ്രാദേശിക നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നീണ്ട ഇടവേളക്ക് ശേഷം കളികാവില്‍ ഭരണം ലഭിച്ച സിപിഎം പഞ്ഞായത്തിലെ ആദ്യ പ്രസിഡന്റായ കുഞ്ഞാലിയുടെ ചിത്രം പ്രസിഡന്റിന്റെ മുറിയില്‍ സ്ഥാപിച്ചിരുന്നു. സിപിഎം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി ഈ മാസം അഞ്ചിന് യുഡിഎഫിന് പഞ്ചായത്ത് ഭരണം ലഭിച്ചതോടെ കുഞ്ഞാലിയുടെ ചിത്രം പ്രസിഡന്റിന്റെ മുറിയില്‍നിന്നും പഞ്ചായത്തിലെ കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റി സ്ഥാപിച്ചു. ഇതിനെതിരേ പ്രദേശത്തെ ചില സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വരികയും പഞ്ചായത്ത് പ്രസിഡന്റിനെ കൊണ്ട് തന്നെ ചിത്രം വീണ്ടും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ വെപ്പിക്കുവാന്‍ ശ്രമിച്ചതും ഏറെ വിവാദം സൃഷിച്ചിരിന്നു.ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആകമിച്ചതായും പരാതിയുണ്ടായി. രണ്ട് വിഭാഗത്തിനെതിരേയും പോലിസ് കേസെടുത്തിരുന്നു. സംഭവത്തിനു ശേഷം പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ പ്രസിഡന്റ് വിപിഎ നാസര്‍ പ്രവേശിച്ചിരുന്നില്ല. മുറി അടച്ചിട്ട നിലയിലായിരുന്നു. സിപിഎമ്മിലേയും ലീഗിന്റേയും പ്രാദേശിക നേതൃത്വങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയിലാണ് കുഞ്ഞാലിയുടെ ചിത്രം പ്രസിഡ ന്റിന്റെ മുറിയില്‍ നിന്നും മാറ്റി പകരം കുഞ്ഞാലിയുടെ മറ്റൊരു ചിത്രം ഓഫിസിലേക്കുള്ള പ്രവേശന മുറിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക