|    Jan 20 Fri, 2017 9:28 am
FLASH NEWS
Home   >  Sports  >  Others  >  

വിവാദങ്ങളെ നീന്തി തോല്‍പ്പിച്ച് സുന്‍ യാങ്

Published : 4th August 2016 | Posted By: SMR

ബെയ്ജിങ്: ചൈനീസ് ഒളിംപിക് സംഘത്തിലെ ഹീറോ യും വില്ലനുമാണ് പുരുഷ നീന്തല്‍ താരമായ സുന്‍ യാങ്. നിരവധി വിവാദങ്ങളില്‍ കുടുങ്ങിയപ്പോഴും അവയെ നീന്തല്‍ക്കുളത്തില്‍ മെഡലുകളാക്കി മാറ്റിയാണ് താരം ഹീറോ പദവിയിലേക്കുയര്‍ന്നത്. ഇത്തവണ റിയോയില്‍ ചൈനയുടെ സുവര്‍ണമല്‍സ്യമാവാനൊരുങ്ങുകയാണ് യാങ്.
നീന്തല്‍ക്കുളത്തിനു പുറത്തെ ‘കലാപരിപാടി’കളാണ് യുങിനെ പ്രതിക്കൂട്ടിലാക്കിയ ത്. ഉത്തേജക മരുന്ന് ഉപയോഗം, പീഢനം, ഒഫീഷ്യലുകളുമായി തര്‍ക്കം, ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടം എന്നിവയിലെല്ലാം താരത്തിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടു.
2013ല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മൂന്നു മാസമാണ് യുങിന് വിലക്ക് നേരിടേണ്ടിവന്ന ത്. എന്നാല്‍ താന്‍ മനപ്പൂര്‍വ്വം നിരോധിത മരുന്ന് ഉപയോഗിച്ചതല്ലെന്നും ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ഇതു കഴിച്ചതെന്നുമായിരുന്നു താരത്തിന്റെ വാദം.
പിന്നീട് എയര്‍ ഹോസ്റ്റസുമായുള്ള പ്രേമവുമായി ബന്ധപ്പെട്ട് ഒഫീഷ്യലുകളുമായി തല്ല് കൂടാനും യുങ് മുന്നില്‍ തന്നെയുണ്ടായിരുന്നു. ലൈസന്‍സില്ലാതെ തന്റെ പോര്‍ഷെ കാര്‍ ബസ്സുമായി അപകടമുണ്ടാക്കിയ കേസും താരത്തിനുമേല്‍ ചുമത്തി.
കഴിഞ്ഞ ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പിനിടെ ഒരു ബ്രസീല്‍ വനിതാ താരത്തിനെതിരേ മോശമായി പെരുമാറിയതാണ് യുങിന്റെ പേരിലുള്ള അവസാന ആരോപണം. 2015ലെ ലോക ചാംപ്യന്‍ഷിപ്പിന്റെ 1500 മീറ്റര്‍ ഫൈനലില്‍ നിന്ന് നെഞ്ചുവേദനയാണെന്ന് പറഞ്ഞ് പിന്‍മാറിയ യുങിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു.
എന്നാല്‍ നീന്തല്‍ക്കുളത്തി ല്‍ ഈ ആറടി ആറിഞ്ച്കാരന്റെ പ്രകടനത്തെക്കുറിച്ച് എല്ലാവര്‍ ക്കും നല്ലതു മാത്രമേ പറയാനു ള്ളൂ. ചൈനയുടെ നീന്തല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് യുങിന്റെ സ്ഥാനം.
2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ 400 മീ, 1500 മീ എന്നിവയി ല്‍ യുങ് ചൈനയ്ക്കു സ്വര്‍ണം സമ്മാനിച്ചിരുന്നു. മെഡല്‍നേട്ടത്തോടെ പുതിയൊരു റെക്കോ ഡും താരം സ്വന്തം പേരില്‍ കുറിച്ചു. ചൈനയുടെ ആദ്യ ഒളിംപിക് നീന്തല്‍ ചാംപ്യനെന്ന ബഹുമതിക്കാണ് യുങ് പാത്രമായത്.
2011ലെ ലോക ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററിലെ 10 വര്‍ഷം പഴക്കമുള്ള ലോക റെക്കോ ഡും താരത്തിനു മുന്നില്‍ വഴിമാറി. റിയോയിലും തന്റെ മാജിക്ക് യുങ് പുറത്തെടുത്താല്‍ പല സൂപ്പര്‍ താരങ്ങളും കിതയ്ക്കുമെന്നാണ് ആരാധകര്‍ ചൂ ണ്ടിക്കാട്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക