|    Feb 19 Mon, 2018 1:45 pm
FLASH NEWS
Home   >  Districts  >  Ernakulam  >  

വിവാദങ്ങളില്‍ വിശ്വാസികളുടെ പിന്തുണതേടി സീറോ മലബാര്‍ സഭയുടെ ഇടയലേഖനം

Published : 11th February 2018 | Posted By: sruthi srt

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ പരിഹരിക്കാന്‍ വിശ്വാസി സമൂഹത്തിന്റെ പിന്തുണയാവശ്യപ്പെട്ട് സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പളളികളില്‍ ഇടയലേഖനം. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാന്‍മാരായ  െസബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ സര്‍ക്കുലറാണ് ഇടയലേഖനത്തിന്റെ രൂപത്തില്‍ പളളികളില്‍ വായിച്ചത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സഭയുടെ ആരാധനാക്രമങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും സഭയുടെ കൂട്ടായ്മ തകര്‍ക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍ വിശ്വാസികള്‍ വീഴരുതെന്നും ഇതില്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും.  എറണാകുളം അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണ ചുമതല മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറിയ വിവരവും ഇടയലേഖനത്തിലൂടെ ഔദ്യോഗികമായി വിശ്വാസികളെ അറിയിച്ചു.  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  ഇതാദ്യമായാണ് സഭാ നേതൃത്വം വിശ്വാസികളുമായി നേരിട്ട് സംവദിക്കുന്നത്‌

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss