|    Dec 18 Mon, 2017 6:59 am
FLASH NEWS

വിവര സാങ്കേതികവിദ്യയുടെ മേഖലകള്‍ അധാര്‍മികതയുടെ താവളങ്ങളാവുന്നു: എംജിഎം

Published : 3rd December 2017 | Posted By: kasim kzm

കോഴിക്കോട്: വിവര സാങ്കേതികവിദ്യയുടെ നന്മനിറഞ്ഞ മേഖലകള്‍ അതിവേഗം അധാര്‍മികതയുടെ താവളങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എംജിഎം) സൗത്ത് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.’ധാര്‍മിക കുടുംബം, നവോത്ഥാന മുന്നേറ്റം’ കാംപയിനോടനുബന്ധിച്ച് നടത്തിയ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഷറഫുന്നീസ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ പാലത്ത് അധ്യക്ഷത വഹിച്ചു.
മനുഷ്യരാശി കാലങ്ങളായി പുലര്‍ത്തിപ്പോന്ന ധാര്‍മിക മൂല്യങ്ങളെയും കുടുംബ ഭദ്രതയെയും ചോദ്യം ചെയ്യുന്നവിധം അപകടകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സൈബര്‍ വിപത്തിനെതിരേ സമൂഹം ബോധവാന്‍മാരാകണം. സുഹൃത് ചാറ്റിങ്ങുകളുടെ പേരില്‍ സൈബര്‍ ലോകത്തേക്ക് പ്രവേശിക്കുന്ന സ്ത്രീ സമൂഹം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളാവുന്നു. ഇതിനെതിരേ ശക്തമായ ബോധവല്‍ക്കരണം വേണം. ഇതിന് നേതൃത്വം നല്‍കാന്‍ വനിതാ കൂട്ടായ്മകള്‍ക്ക് ബാധ്യതയുണ്ട് സെമിനാര്‍ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss