|    May 23 Tue, 2017 12:35 pm
FLASH NEWS

വിവരാവകാശ ലംഘനം: രാജ്‌നാഥിനും സോണിയക്കും കമ്മീഷന്‍ നോട്ടീസ്

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ദേശീയപാര്‍ട്ടി നേതാക്കള്‍ക്ക് ദേശീയ വിവരാവകാശ കമ്മീഷന്‍ (സിഐസി) നോട്ടീസ് അയച്ചു. സോണിയാഗാന്ധി, രാജ്‌നാഥ് സിങ്, പ്രകാശ്കാരാട്ട്, മായാവതി, ശരത്പവാര്‍, സുധാകര്‍ റെഡ്ഡി എന്നിവര്‍ക്കാണ് പൊതുപ്രവര്‍ത്തകനായ ആര്‍ കെ ജെയിനിന്റെ പരാതിപ്രകാരം കമ്മീഷന്‍ നോട്ടീസ് അയച്ചത്.
ആറു ദേശീയ പാര്‍ട്ടികളെക്കുറിച്ചുള്ള തന്റെ പരാതി കൈകാര്യം ചെയ്യുന്നതില്‍ വിവരാവകാശ രജിസ്ട്രാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിച്ചുവെന്ന് ജെയിന്‍ പരാതിപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അവരുടെ പേരിലാണ് കമ്മീഷന്‍ നോട്ടീസയച്ചത്.
എന്നാല്‍ കമ്മീഷന്‍ മറ്റു പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കുമാണ് നോട്ടീസ് അയച്ചത്. ഇതിനെയാണ് ജെയിന്‍ ചോദ്യം ചെയ്തത്.
സംഭാവന, ധനസമാഹരണം, ഉള്‍പാര്‍ട്ടി തിരഞ്ഞെടുപ്പ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനാണ് ജെയിന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവരാവകാശ നിയമ പ്രകാരം 2014ല്‍ അപേക്ഷ നല്‍കിയത്.
എന്നാല്‍, മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഈമാസം 20നകം പാര്‍ട്ടികള്‍ മറുപടി അയക്കണം.
22ന് കമ്മീഷന്റെ ഫുള്‍ബെഞ്ച് മുമ്പാകെ പാര്‍ട്ടിനേതാക്കള്‍ ഹാജരാവുകയും വേണം. ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day