|    Dec 11 Tue, 2018 3:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിവരാവകാശ രേഖകള്‍ക്ക് അധിക ചാര്‍ജ്: നടപടി എടുക്കുമെന്ന് കമ്മീഷന്‍

Published : 14th November 2018 | Posted By: kasim kzm

കൊച്ചി: വിവരാവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതില്‍ അധിക ചാര്‍ജ് ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍. ഭൂമി സംബന്ധമായ സര്‍ട്ടിഫൈഡ് കോപ്പികള്‍ക്ക് റവന്യൂ ചട്ടമനുസരിച്ച് ഫീല്‍ഡ് സ്‌കെച്ച് റിപോര്‍ട്ടിന് 206 രൂപയും ബേസിക് ടാക്‌സ് രജിസ്റ്ററുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് 506 രൂപയുമാണ് പല വില്ലേജ് ഓഫിസുകളും ഈടാക്കുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ലഭ്യമാവേണ്ട എല്ലാ രേഖകള്‍ക്കും എ ഫോര്‍ വലിപ്പത്തിലുള്ള പേജ് ഒന്നിന് രണ്ട് രൂപയാണ് നിരക്ക്. ഇതിന് വിരുദ്ധമായി ഫീസ് ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 10 കേസുകള്‍ പരിഗണിച്ചു. വില്ലേജ് ഓഫിസുകളിലെ പോക്കുവരവ് സംബന്ധിച്ചതും പഴയ ഫയലുകള്‍ ഹാജരാക്കാത്തതുമായി ബന്ധപ്പെട്ട കേസുകളാണ് പരിഗണിച്ചത്.
പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, ചേരാനെല്ലൂര്‍ വില്ലേജ് ഓഫിസിലെ രേഖകളില്‍ ഭൂമിയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 1983ലെ രേഖകളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്. പുഴയുടെ തീരത്തുള്ള ഭൂമി ഏതൊക്കെ വ്യക്തികളുടെ കൈയിലുണ്ടെന്നും ഏതെല്ലാം പുറമ്പോക്ക് ഭൂമിയാണെന്നുമാണ് തര്‍ക്കം. റവന്യൂ സംബന്ധമായ നടപടിക്രമങ്ങള്‍ പരിശോധിച്ച് ലീഗല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss