|    Oct 21 Sat, 2017 2:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവരാവകാശ പ്രവര്‍ത്തകന് കോണ്‍ഗ്രസ് പിന്തുണ

Published : 7th August 2017 | Posted By: fsq

 

പനാജി: ഗോവ സര്‍ക്കാരിന്റെ അന്വേഷണം നേരിടുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ കാശിനാഥ് ഷെട്ടിക്ക് കോണ്‍ഗ്രസ് പിന്തുണ. ഇദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിട്ടത്. സര്‍ക്കാരിന്റെ അഴിമതി പുറത്തുകൊണ്ടുവന്ന ഷെട്ടിക്ക് പുരസ്‌കാരം സമ്മാനിക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗിരീഷ് ചോഡങ്കര്‍ പറഞ്ഞു. ഷെട്ടിക്കെതിരേ അഴിമതിവിരുദ്ധ ബ്യൂറോ എട്ടുദിവസത്തിനകം അന്വേഷണം തുടങ്ങുമെന്നാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയായ ഷെട്ടി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിവകുപ്പില്‍ എന്‍ജിനീയറായ ഷെട്ടി ക്രിയാത്മക പങ്കാണ് നിര്‍വഹിക്കുന്നതെന്നും ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിന് അദ്ദേഹത്തെ പീഡിപ്പിക്കരുതെന്നും ഗിരീഷ് ചോഡങ്കര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക