|    Oct 21 Sat, 2017 7:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവരാവകാശ പ്രവര്‍ത്തകന്റെ കൊല: രണ്ടുപേര്‍ അറസ്റ്റില്‍

Published : 18th October 2016 | Posted By: SMR

മുഹമ്മദ്  പടന്ന

മുംബൈ: മുതിര്‍ന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്രവീരയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. മുന്‍ വ്യവസായിയും രാഷ്ട്രീയപ്രവര്‍ത്തകനുമായ റസാഖ് ഖാന്‍, അദ്ദേഹത്തിന്റെ മകന്‍ അംജദ് എന്നിവരാണ് പിടിയിലായത്.
ഖാന്‍ നടത്തിയ അനധികൃത കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഭൂപേന്ദ്ര പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ഭൂപേന്ദ്രവീരയെ സാന്താക്രൂസിലുള്ള സ്വന്തം വസതിയില്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
കഴിഞ്ഞദിവസം ഒരു അനധികൃത നിര്‍മാണത്തിനെതിരേ അദ്ദേഹം പരാതി നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു നിരന്തരം ഭീഷണികള്‍ ലഭിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം  ഇതുവരെയായി പത്തോളം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക