|    Jan 16 Mon, 2017 6:31 pm

വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു;കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍

Published : 17th October 2016 | Posted By: mi.ptk

bhupendra-vira

മുംബൈ: വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര(61) വീടിനുള്ളില്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റില്‍. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. സാന്തക്രുസിലുള്ള വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഭൂപേന്ദ്ര വീരയുടെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുംബൈയിലെ ഭൂമാഫിയക്കെതിരെ ശക്തമായി പോരാടിയ വ്യക്തിയായിരുന്ന ഭൂപേന്ദ്ര വീര. അതുകൊണ്ട് തന്നെ വീരക്കെതിരെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പൊലീസിനെ  അറിയിച്ചിരുന്നു.  തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നേതാവും മകനും പിടിയിലായത്. വീരയുടെ കുടുംബത്തിന്റെ പരാതിയില്‍ റസാഖ് ഖാന്‍, ഇയാളുടെ മകന്‍ അംജാദ് എന്നിവരെ  പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഭൂമാഫിയക്കെതിരെ പോരാടിയതിന്റെ പേരിലാണ് വീര കൊല്ലപ്പെട്ടതെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഭൂപേന്ദ്ര വീരയുടെ സഹപ്രവര്‍ത്തകയുമായ അഞ്ജലി ദമാനിയ ആരോപിച്ചു.
വിവരാവകാശ നിയമത്തിലൂടെ ഭൂമാഫിയകള്‍ക്കെതിരെ പൊരുതിയ ഭൂപേന്ദ്ര വീര, തന്റെ ജീവന് ഭീഷണിയുള്ളതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുബൈയിലെ കലിനക്കു ചുറ്റുമുള്ള ഭുമികൈയേറ്റങ്ങള്‍ക്കും അനധികൃത നിയമനങ്ങള്‍ക്കുമെതിരെ വീരയുടെ നേതൃത്വത്തില്‍ ശക്തമായ നിയമ പോരാട്ടമാണ് നടന്നിരുന്നത്.  അദ്ദേഹത്തിന്റെയും വോയ്‌സ് ഓഫ് കലിന എന്ന സംഘടനയുടെയും നേതൃത്വത്തില്‍ ഇതിനെതിരെ ലോകയുക്തക്കും ,ബൃഹാന്‍ മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും പരാതികള്‍ നല്‍കിയിരുന്നു. ഭൂമാഫിയ നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വീരയുടെ മകനെയും ആക്രമിച്ചിരുന്നതായി  അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 170 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക