|    Feb 19 Mon, 2018 11:45 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിവരാവകാശ നിയമവിവാദം: കാനത്തിനു പാര്‍ട്ടിയുടെ പിന്തുണ

Published : 28th January 2017 | Posted By: fsq

 

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ക്ക് വിവരാവകാശ നിയമം ബാധകമാണെന്ന കാനം രാജേന്ദ്രന്റെ നിലപാടിനു സിപിഐ നിര്‍വാഹക സമിതി യോഗത്തിന്റെ പൂര്‍ണ പിന്തുണ. വിവരാവകാശനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങളെല്ലാം പുറത്തറിയേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ തിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നതോടെയാണ് വിവരാവകാശ നിയമത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്കു നീങ്ങിയത്. വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്കു സമാനമായ സമീപനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനെ എതിര്‍ത്തവരാണ് ഇടതുപക്ഷമെന്നുമായിരുന്നു കാനത്തിന്റെ അഭിപ്രായം. ഇതിനു മറുപടിയുമായി മുഖ്യമന്ത്രി രംഗത്തുവന്നെങ്കിലും കാനം ശക്തമായ ഭാഷയില്‍ ഇതിനെ പ്രതിരോധിച്ചു. ഇതിനിടെയാണ് ഇന്നലെ ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗം കാനത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിനൊപ്പമാണ് കേരളത്തിലെ സിപിഐ എന്നു നിര്‍വാഹക സമിതി അഭിപ്രായപ്പെട്ടു. വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാണ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയത്. മന്ത്രിസഭാ തീരുമാനം എന്തുകൊണ്ട് വെളിപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. പൊതുജനങ്ങളില്‍ നിന്നു മറച്ചുവയ്‌ക്കേണ്ട കാര്യമുണ്ടെങ്കില്‍ അതു വിശദീകരിച്ചു പറയണമെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss