|    Mar 26 Sun, 2017 6:37 pm
FLASH NEWS

വിവരാവകാശ നിയമം; സര്‍ക്കാരിനോട് വിയോജിച്ച് കാനം രാജേന്ദ്രന്‍

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: വിവരാവകാശനിയമത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനോട് വിയോജിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കാനം തന്റെ നിലപാട് വ്യക്തമാക്കിയത്. വിവരാവകാശ നിയമത്തില്‍ വ്യക്തത വേണമെങ്കില്‍ സര്‍ക്കാര്‍ സമീപിക്കേണ്ടത് വിവരാവകാശ കമ്മീഷണറെയാണ്. അല്ലാതെ കോടതിയെയല്ല.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം കൊടുക്കണ്ടായെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇടതുപക്ഷമാണ് വിവരാവകാശ നിയമത്തിനു വേണ്ടി നിലകൊണ്ടത്. ഒഫീഷ്യല്‍ സീക്രസി ആക്ട് ഇപ്പോള്‍ നിലവിലില്ല. വിവരാവകാശനിയമമാണ് നിലവിലുള്ളത്. മന്ത്രിസഭ ഒരു തീരുമാനമെടുത്താല്‍ അത് വിവരാവകാശ നിയമപ്രകാരം കൊടുക്കണം. രണ്ടുദിവസത്തിനകം മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ഇറങ്ങണം. ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ അതിനും നിയമത്തില്‍ വഴിയുണ്ട്. വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ കിട്ടേണ്ടത് പൗരന്‍മാരുടെ അവകാശമാണ്.
വിവരങ്ങള്‍ കൊടുത്തേ പറ്റൂ. അത് നിയമമാണ്. കോടതിയില്‍ പോവുമെന്ന തീരുമാനം തനിക്കറിയില്ല. വിശദീകരണം ചോദിക്കേണ്ടത് കോടതിയോടല്ല, കമ്മീഷനോടാണ്. അങ്ങനെ സര്‍ക്കാര്‍ ചെയ്യുമെന്നാണ് കരുതുന്നതെന്നും കാനം പറഞ്ഞു.
അതേസമയം, മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഇന്നുമുതല്‍ അവലോകനം ചെയ്യും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ നേതൃത്വത്തിലാണ് അവലോകനം നടക്കുക. മന്ത്രിസഭാ തീരുമാനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി പിആര്‍ഡി മുഖേന പല വകുപ്പുകളും ആരംഭിച്ചിരുന്നു. എന്നാല്‍, ചില തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായ അവലോകനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക