|    Feb 21 Wed, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിവരാവകാശ നിയമം ; മുഖ്യമന്ത്രി നിലപാട് പുനപ്പരിശോധിക്കണം: ആര്‍ടിഐ കേരള ഫെഡറേഷന്‍

Published : 24th January 2017 | Posted By: fsq

 

കൊച്ചി: മന്ത്രിസഭാ തീരുമാനങ്ങളെല്ലാം ജനങ്ങളോട് പങ്കുവയ്‌ക്കേണ്ടതിെല്ലന്നും ചില തീരുമാനങ്ങള്‍ നടപ്പാക്കിക്കഴിയും വരെ ജനങ്ങള്‍ അറിയേണ്ടതില്ല എന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഈ നിലപാട് പുനപ്പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ആര്‍ടിഐ കേരള ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. വിവരാവകാശ നിയമത്തെ സംബന്ധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യമന്ത്രി ഈ നിലപാട് എടുത്തപ്പോള്‍ വിവരമറിയുന്നതിനായി ആരെങ്കിലും സമീപിച്ചാല്‍ വിവരം യഥാസമയത്ത് നല്‍കാതെ പരമാവധി വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ ഇടയില്‍ ഇപ്പോഴും ബ്രിട്ടിഷ് സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് പറയേണ്ടിവരുകയും ചെയ്തത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പാര്‍ലമെന്റും പൊതുസമൂഹവും ഏറെ ചര്‍ച്ചകള്‍ക്കു ശേഷം പാസാക്കിയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വസന്തമായ വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ ജനപക്ഷ-അഴിമതിരഹിത ഭരണകര്‍ത്താക്കള്‍ക്കു ഭൂഷണമല്ലെന്നും ഭരണസുതാര്യതക്ക് വിവരാവകാശ നിയമം പൂര്‍ണതോതില്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി ബി ബിനുവിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗം രക്ഷാധികാരി കെ എന്‍  കെ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss