|    Jan 18 Wed, 2017 5:48 pm
FLASH NEWS

വിവരാവകാശ നിയമം: ഓണ്‍ലൈന്‍ വഴി അപേക്ഷ; നടപടി ഉടന്‍: മുഖ്യ വിവരാവകാശ കമ്മീഷണര്‍

Published : 13th October 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തു വിവരാവകാശനിയമപ്രകാരം മറുപടി ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഹരിതോല്‍സവത്തിന്റെ ഭാഗമായി വിവരാവകാശ വിഷയം സംബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ പദ്ദതി സമര്‍പ്പിക്കുമെന്നും വിന്‍സന്‍ എം പോള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരും ഏതാനും സംസ്ഥാനങ്ങളും വിവരാവകാശപ്രകാരമുള്ള മറുപടിക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നാളിതുവരെ ഇതിനുള്ള നടപടിക്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
നാലു വര്‍ഷം മുമ്പ് സംസ്ഥാനത്ത് ഐടി ഡിപാര്‍ട്ട്‌മെന്റ് ഇതിനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇതു നിലച്ചുപോവുകയായിരുന്നു. വിവരാവകാശപ്രവര്‍ത്തകന്‍ അഡ്വ. ഡി ബി ബിനു മുഖ്യപ്രഭാഷണം നടത്തി. പി സി തോമസ് അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക